News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ഡെറാഡൂൺ: പാമ്പിനെ കാണുന്നത് തന്നെ ചിലർക്ക് ഭയമാണ്. അപ്പോൾ പാമ്പിനെ ഒരാൾ ചവച്ചരച്ചു എന്ന് കേട്ടാലോ!, ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നിന്ന് പുറത്തുവന്നത്. പാമ്പിന്റെ തലയും ഉടലും ചവച്ച മനുഷ്യന്റെ വീഡിയോയാണ് വൈറലാകുന്നത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ യുവാവിനെ അറസ്റ്റ് ചെയ്തു.
ഒരാൾ ഐസ്ക്രീം കാർട്ടിൽ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ, ഇയാൾ ഒരു പാമ്പിനെ പിടികൂടി അതിന്റെ തല വായിലിട്ട് കടിക്കുകയും കടിച്ച് തലയും ഉടലും വേർപെടുത്തുകയും ചെയ്തു. എന്നിട്ടും തീർന്നില്ല. ഇയാൾ പാമ്പിന്റെ ഉടൽ ചവച്ചരക്കുന്നതും വീഡിയോയിൽ കാണാം.
പാമ്പിനെ ചവച്ചരക്കുന്ന ക്രൂരമായ പ്രവൃത്തി ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇയാൾ പാമ്പിന്റെ മുകളിൽ ശീതളപാനീയം തളിക്കുകയും ചെയ്യുന്നുണ്ട്. പാമ്പിനെ ചവച്ചരച്ച് തിന്ന ശേഷം ബാക്കി ഭാഗം ഇയാൾ വണ്ടിയിൽ വച്ചു. ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നാലെയാണ് അറസ്റ്റ്.34 -കാരനായ ഇയാളെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



