
യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമം; യുവാവിനെ അറസ്റ്റ് ചെയ്തു- വീഡിയോ
യാത്രയ്ക്കിടെ, വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ യുവാവിന്റെ ശ്രമം

അഗര്‍ത്തല: യാത്രയ്ക്കിടെ, വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ യുവാവിന്റെ ശ്രമം. നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ച കേസില്‍ 41കാരനായ ത്രിപുര സ്വദേശി ബിശ്വജിത്ത് ദേബത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുവാഹത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. യാത്രാമധ്യേ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാനാണ് യുവാവ് ശ്രമിച്ചത്. ഇത് കണ്ട് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും തടയാന്‍ ശ്രമിച്ചു. അതിനിടെ ജീവനക്കാരും യുവാവും തമ്മില്‍ അടിപിടിയില്‍ കലാശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിലെ നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചതിന് 41കാരനെതിരെ അഗര്‍ത്തല എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. ബിശ്വജിത്ത് ദേബത്തിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അഗര്‍ത്തല പൊലീസ് അറിയിച്ചു.
Guwahati to Agartala flight passenger tried to open emergency door got treatment from Co-passengers in Indigo
â Ghar Ke Kalesh (@gharkekalesh) September 21, 2023
pic.twitter.com/qLu74Bz8FL
തനിക്ക് വിഷാദ രോഗമുള്ളതായും യാത്രാമധ്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമിച്ചതായും യുവാവ് സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
