ബാങ്കിലെത്തി വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

മുംബൈ: ബാങ്കിലെത്തി വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ടയിലെ വാര്‍ധയില്‍ യോഗേഷ് കുബാഡെ എന്ന യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. 'പതിനഞ്ച് മിനിറ്റിനുള്ളില്‍ 55 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാങ്ക് ബോംബിട്ട് തകര്‍ക്കും എന്ന പ്ലക്കാര്‍ഡുമായാണ് യോഗേഷ് എത്തിയത്.

തന്റെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാണ് ഇങ്ങനൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്നാണ് യോഗേഷ് പറയുന്നത്. എന്നാല്‍ ബാങ്കിന് തൊട്ടുമുന്നിലായിരുന്നു പൊലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്തിരുന്നത്. ബാങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യാജ ബോംബുമായെത്തിയ യുവാവിനെ കയ്യോടെ പിടികുടുകയായിരുന്നു

ഡിജിറ്റല്‍ വാച്ച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു യുവാവ് വ്യാജ ബോംബ് നിര്‍മ്മിച്ചത്. ഇയാളില്‍ നിന്ന് പൊലീസ് കഠാരയും എയര്‍ ഗണ്ണും കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈനിലൂടെയാണ് പ്രതി ബോംബ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സേവാഗ്രാം പൊലീസ്   സബ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് സയ്ക്കര്‍  പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates