കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍ 

സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സിംഘു അതിര്‍ത്തിയില്‍ പൊലീസിനെ വിന്യസിച്ചിരിക്കുന്നു
Last Updated :20 January 2024, 8:50 am IST

ന്യൂഡല്‍ഹി:  സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സിഖ് സമുദായത്തിലെ തീവ്രനിലപാടുകാരായ നിഹംഗിലെ ഒരു വിഭാഗത്തിലെ അംഗമാണ് അറസ്റ്റിലായവരില്‍ ഒരാള്‍.  എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

മൃതദേഹം കണ്ടെത്തിയത് പൊലീസ് ബാരിക്കേഡില്‍

ഇന്ന് പുലര്‍ച്ചെയാണ് പ്രതിഷധ വേദിയില്‍ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലായിരുന്നു.

ആരാണ് നിഹംഗ്?

സിഖ് ഗ്രൂപ്പായ നിഹംഗാണ്് യുവാവിനെ കൊലപ്പെടുത്തിയതെന്ന് എന്ന തരത്തില്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ആളുകള്‍ യുവാവിനെ കൊലപ്പടുത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now