ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ് കത്തയച്ചത്.

അമിത് ഷാ/ഫയല്‍
Last Updated :20 January 2024, 9:23 am IST

News Now

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിലേയും രാജ്യസഭയിലേയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയച്ചു.

ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ് കത്തയച്ചത്. മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത അറിയിച്ച് താന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ച വിവരം സഹകരണ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ അമിത് ഷാ പാര്‍ലമെന്റില്‍ അറിയിക്കുകയും ചെയ്തു.

'കക്ഷി രാഷ്ട്രീയത്തിന് അധീതതമായി മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എല്ലാ പാര്‍ട്ടികളുടേയും സഹകരണം തേടുന്നു. ഈ സുപ്രധാന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' പ്രതിപക്ഷ നേതാക്കള്‍ക്കയച്ച കത്തിനൊപ്പം അമിത് ഷാ ട്വീറ്റ് ചെയ്തു. 

വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ മണിപ്പുര്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബുധനാഴ്ച സര്‍ക്കാരിനെതിരെ മണിപ്പുര്‍ വിഷയം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates