കോൺഗ്രസ് എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated :20 January 2024, 8:33 am IST

News Now

ന്യൂഡൽഹി: കോൺഗ്രസ് എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത ബന്ധം പുലർത്തിയവർ പരിശോധനക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് മനീഷ് തിവാരി ട്വീറ്റിൽ പറഞ്ഞു. മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാം യു.പിഎ സർക്കാറിൽ 2012 മുതൽ 2014 വരെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു മനീഷ് തിവാരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates