കോവിഡ് രാജ്യത്തെ പിടിച്ചുകുലുക്കി; വാക്‌സിനെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്; സൗജ്യവാക്‌സിന്‍ തുടരുമെന്ന് പ്രധാനമന്ത്രി

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി
Last Updated :20 January 2024, 8:43 am IST

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാമാരിയെ നേരിടാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് മോദി മന്‍കീബാത്തില്‍ പറഞ്ഞു.

കോവിഡിനെ നേരിടാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സാധ്യമായതെല്ലാം ചെയ്യുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് മോദി അഭിവാദ്യം നേരുകയും ചെയ്തു. വാക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ വിശ്വസീനീയമായ സ്രോതസുകളില്‍ നിന്ന് മാത്രം തേടുക. മറ്റുള്ള പ്രചാരണങ്ങള്‍ തള്ളണമെന്നും മോദി പറഞ്ഞു.

രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്നു. രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now