
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ഭോപ്പാല്‍: മധ്യപ്രദേശിലെ എട്ടുവരിപ്പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ തള്ളി പാര്‍ട്ടി നേതൃത്വം. ധാക്കഡ് ബിജെപി ഭാരവാഹിയല്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിതിന്റെ വിശദീകരണം. ബിജെപി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വി ഡി ശര്‍മയും ധാക്കഡ് ബിജെപിയുടെ പ്രാഥമിക അംഗമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
പുതുതായി നിര്‍മിച്ച ഡല്‍ഹി-മുംബൈ എട്ടുവരി പാതയില്‍ ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊതുസ്ഥലത്ത് അനുയോജ്യമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ മനോഹര്‍ ധാക്കഡിനെതിരെ കേസെടുത്തിട്ടുണ്ട്. ബിഎന്‍എസ് വകുപ്പിലെ സെക്ഷന്‍ 296, 285, 3(5) എന്നിവ പ്രകാരമാണ് കേസ്.
ഈ മാസം 13നാണ് പാതയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞത്. ഇരുവര്‍ക്കും സമീപം നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍ പ്ലേറ്റും വിഡിയോയില്‍ വ്യക്തമാണ്. കാര്‍ മനോഹര്‍ ലാല്‍ ധാക്കഡിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മന്ദ്സൗറില് നിന്നുള്ള ബിജെപിയുടെ ജില്ലാ പഞ്ചായത്തംഗമാണ് ബാനി സ്വദേശിയായ മനോഹര്‍ ലാല്‍ ധാക്കഡ്. ഭാര്യ ഇതേ ജില്ലാ പഞ്ചായത്തിലെ അംഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്

'കൊല്ലാന്‍ നോക്കുന്നോ'; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം - വിഡിയോ

