
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഭാഗ്യം കൊണ്ട് മാത്രം വന്അപകടങ്ങളില് നിന്ന് രക്ഷപ്പെട്ട നിരവധി സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. ഇപ്പോള് കടുവയുടെ വായില് നിന്ന് ഒരു യുവാവ് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
അടുത്ത കാലത്തായി കടുവയുടെ നിരന്തരമായ ആക്രമണം മൂലം വാര്ത്തകളില് നിറഞ്ഞ ഉത്തരാഖണ്ഡിലെ ജിം കോര്ബെറ്റ് നാഷണല് പാര്ക്കില് നിന്നുള്ളതാണ് ദൃശ്യം. നാഷണല് പാര്ക്കിന് സമീപത്ത് കൂടി ഒരു യുവാവ് നടക്കുന്നതും കടുവയുടെ ആക്രമണത്തില് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. വനംവകുപ്പ് ഉദ്യോഗസ്ഥനായ പര്വീണ് കാസ് വാന് ആണ് വീഡിയോ എക്സില് പങ്കുവെച്ചത്.
ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് യുവാവ് രക്ഷപ്പെട്ടത് എന്ന് തലക്കെട്ടോടെയാണ് പര്വീണ് കാസ് വാന് വീഡിയോ പങ്കുവെച്ചത്. കൈയില് ബാഗുമായാണ് യുവാവ് നടന്നുനീങ്ങുന്നത്. ഇടയ്ക്ക് വച്ച് യുവാവ് പിന്നാക്കം നടന്നു. ഈസമയത്ത് തൊട്ടടുത്ത് ഉണ്ടായിരുന്ന കടുവ റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് മറയുന്നതാണ് വീഡിയോയിലുള്ളത്.
Is he the luckiest man alive. Tiger seems least bothered. From Corbett. pic.twitter.com/ZPOwXvTmTL
â Parveen Kaswan, IFS (@ParveenKaswan) December 8, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



