വിവാദ നിയമങ്ങള്‍ക്കെതിരെ പോരാട്ടം തുടരൂ... ; കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മാവോയിസ്റ്റുകള്‍

കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ സമരം തൂടരാനും മൂന്നു മാവോയിസ്റ്റ് സംഘടനകള്‍  വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു

കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് / ചിത്രം : ശേഖര്‍ യാദവ് ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് )
Last Updated :20 January 2024, 8:40 am IST
Edited by :migrator

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാവോയിസ്റ്റുകള്‍. വിവാദ നിയമങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി സിപിഐ മാവോയിസ്റ്റ് വ്യക്തമാക്കി. 

കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ സമരം തൂടരാനും മൂന്നു മാവോയിസ്റ്റ് സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലും രാജ്യത്തും നടക്കുന്ന പ്രക്ഷോഭങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ദൗലത്ത് ആക്ടിനെതിരായ സമരത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സിപിഐ മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗവും വക്താവുമായ അഭയ് അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ട്രാക്ടര്‍ റാലി സമാധാനപരമായിരുന്നെന്നും, റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്നും മാവോയിസ്റ്റുകള്‍ ആരോപിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now