കാമുകന് ഭാര്യയും മകനുമുണ്ടെന്ന് അറിഞ്ഞു, 20 കാരി പ്രണയത്തില്‍ നിന്നും പിന്മാറി ; പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ വെച്ച് തീകൊളുത്തി

കഴിഞ്ഞ ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

ബറേലി : യുവതി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ചേര്‍ന്നാണ് തീ കൊളുത്തിയതെന്ന് യുവാവും സഹോദരനും ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ വീടിന് പുറത്തുവെച്ചാണ് സംഭവം ഉണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

യുപിയിലെ ബറേലിയിലെ ബെഹാദിയിലാണ് സംഭവം. ഫരീദ്പൂര്‍ സ്വദേശിയായ യുവാവ് 20 കാരിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് വിവാഹിതനും ഒരു വയസ്സുള്ള കുട്ടിയുടെ അച്ഛനുമാണെന്ന് യുവതി അടുത്തിടെ മനസ്സിലാക്കി. ഇതോടെ പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. 

എന്നാല്‍ യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം തുടര്‍ന്നു. കഴിഞ്ഞ ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവിനെ കാണാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നു എന്ന് യുവതിയും വീട്ടുകാരും പറയുന്നു. 

വിവരം അറിഞ്ഞെത്തിയ പൊലീസ് ആണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബറേലി എസ്എസ്പി രോഹിത് സിങ് സജ്‌വാന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now