വന്‍ മയക്കുമരുന്നു വേട്ട; 15000 ബ്ലോട്ട് എല്‍എസ്ഡി പിടികൂടി; ആറുപേർ അറസ്റ്റിൽ
പോളണ്ടില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ലഹരിമരുന്ന് എത്തിയത്
ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ മയക്കുമരുന്നു വേട്ടയുമായി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. 15000 ബ്ലോട്ട് എല്‍എസ്ഡിയാണ് പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തതായും എന്‍സിബി അറിയിച്ചു.
ആയിരം കോടി രൂപ വിലമതിക്കുന്ന, അതിമാരകമായ രാസലഹരിയാണ് പിടികൂടിയത്. പോളണ്ടില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ലഹരിമരുന്ന് എത്തിയത്. ക്രിപ്റ്റോ കറന്‍സി വഴിയാണ് സംഘം ഇടപാടു നടത്തിയിരുന്നതെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് പറഞ്ഞു.
കേരളത്തില്‍ അടക്കം മയക്കുമരുന്ന് എത്തിച്ചിരുന്നത് ഈ ലഹരിസംഘമാണ്. ടോര്‍ നെറ്റുവര്‍ക്ക് മുഖാന്തിരമാണ് സംഘം പ്രവര്‍ത്തിച്ചു വന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
#WATCH | We've arrested 6 persons in two cases and seized 15,000 bloats of LSD drug which is 2.5 thousand more than the commercial quantity. The commercial quantity of this drug is .1 gram. It's a synthetic drug and is very dangerous. It's the biggest seizure in the last 2⦠pic.twitter.com/Qes0uU816O
â ANI (@ANI) June 6, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!


