
മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വിടാനാകില്ല; ഇഡിയുടെ അപേക്ഷ കോടതി തള്ളി
സെന്തില്‍ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് ഇഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി

ചെന്നൈ: നിയമനക്കേഴക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. സെന്തില്‍ ബാലാജിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ചെന്നൈ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് അല്ലി വ്യക്തമാക്കി.
മന്ത്രി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തില്‍ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് ഇഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. ബന്ധുവിന്റെ പേരില്‍ വാങ്ങിയ സ്വത്തുക്കള്‍ക്കു പണം മുടക്കിയത് സെന്തില്‍ ആണെന്നാണ് ഇഡിയുടെ വാദം.
സെന്തില്‍ ബാലാജിക്കെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും ബെനാമി സ്വത്തിനും തെളിവുണ്ട്. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നും ഇഡി വ്യക്തമാക്കുന്നു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
അതിനിടെ, സെന്തില്‍ ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ നിഷ ബാനു, ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

Related News

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി
