
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ന്യൂഡല്ഹി: ഫ്ലയിംഗ് കിസ്സ് വിവാദത്തില് രാഹുല് ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ശോഭ കരന്തലജെ. രാജ്യത്തെയും പാര്ലമെന്റിനെയും അപമാനിക്കുന്നത് കോണ്ഗ്രസുകാരുടെ സ്വഭാവമാണ്. ഫ്ലയിംഗ് കിസ്സ് നല്കിയതിലൂടെ രാഹുല്ഗാന്ധി പാര്ലമെന്റിനെയാണ് അപമാനിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുമ്പ് പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു, കണ്ണിറുക്കി കാണിച്ചു. ഇപ്പോല് ഫ്ലയിംഗ് കിസ്സ് നല്കിയും പാര്ലമെന്റിനെ രാഹുല്ഗാന്ധി അപമാനിച്ചിരിക്കുന്നുവെന്ന് ശോഭ കരന്തലജെ കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് രാഹുല്ഗാന്ധി ഫ്ലയിംഗ് കിസ്സ് നല്കി എന്നാണ് ബിജെപി എംപിമാര് ആരോപിക്കുന്നത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര് രഞ്ജന് ചൗധരിയെ സസ്പെന്ഡ് ചെയ്ത നടപടിയെയും കേന്ദ്രമന്ത്രി ശോഭ കരന്തലജെ ന്യായീകരിച്ചു. അധീര് രഞ്ജന് പാര്ലമെന്റില് ചെയ്തത് തെറ്റു തന്നെയാണ്. 140 കോടി ജനങ്ങള് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ബിജെപിയേയോ, സര്ക്കാരിനേയോ അല്ല, പാര്ലമെന്റിനെയാണ് അപമാനിച്ചതെന്ന് ശോഭ കരന്തലജെ പറഞ്ഞു.
#WATCH | Delhi: On Congress MP Rahul Gandhi's 'flying kiss' row, Union Minister Shobha Karandlaje says, "It is the habit of the Congress to insult the Parliament and the country. Rahul Gandhi insulted the Parliament after blowing a flying kiss. Earlier, he hugged PM Modi and⦠pic.twitter.com/2gD9DgTxQR
â ANI (@ANI) August 11, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



