
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം. കേന്ദ്ര സഹമന്ത്രി എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു.
കേന്ദ്ര നിയമവകുപ്പ് സഹമന്ത്രിയായിരുന്നു എസ് പി സിങ് ബാഘേല്‍. ഇവിടെ നിന്നാണ് ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്. നിയമവകുപ്പിന്റെ ക്യാബിനറ്റ് മന്ത്രിയായ കിരണ്‍ റിജിജുവിനെ നേരത്തെ മാറ്റിയിരുന്നു.
റിജിജുവിനെ ഭൗമശാസ്ത്ര വകുപ്പിലേക്കാണ് മാറ്റിയത്. പകരം അര്ജുന് രാം മേഘ്വാളിനെ നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായും നിയമിച്ചിരുന്നു. അര്ജുന് രാം മേഘ്വാള് കേന്ദ്ര നിയമമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
Minister of State SP Singh Baghel to be the Minister of State in the Ministry of Health and Family Welfare in place of Minister of State in the Ministry of Law and Justice.
â ANI (@ANI) May 18, 2023
(File photo) pic.twitter.com/osUQrSeh5d
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


