News Now
ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപുമായി സംസാരിക്കാത്തതാണ് ഇന്ത്യ- യുഎസ് വ്യാപാര കരാറിന് തിരിച്ചടിയായത് എന്ന ആക്ഷേപം തള്ളി വിദേശകാര്യ മന്ത്രാലയം. പധാനമന്ത്രി നരേന്ദ്ര മോദി 2025 ല് എട്ട് തവണ പ്രസിഡന്റ് ട്രംപുമായി ഫോണില് സംസാരിച്ചിരുന്നു. യുഎസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്നികിന്റെ പ്രതികരണം ഏത് സാഹചര്യം വ്യക്തമല്ലെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് രണ്ധീര് ജയ്സ്വാള് അറിയിച്ചു.
ഇന്ത്യയും യുഎസും തമ്മില് ഒരു വാണിജ്യ കരാര് സാധ്യമാകും എന്ന നിലയിലേക്ക് ചര്ച്ചകള് എത്തിയിരുന്നു. 'പരസ്പര പ്രയോജനകരമായ' കരാറിന് ഇപ്പോഴും സാഹചര്യം ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് അറിയിച്ചു. അതേസമയം, റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്ക്ക് മേല് 500 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന യുഎസ് പ്രഖ്യാപനം നിരീക്ഷിച്ച് വരികയാണ് എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
'ഊര്ജ്ജ സ്രോതസ്സുകളെ സംബന്ധിച്ച ഇന്ത്യയുടെ സമീപനം വ്യക്തമാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളും പരിസ്ഥിതിയും കണക്കിലെടുത്താണ് തീരുമാനങ്ങള് കൈക്കൊള്ളുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങള്ക്ക് താങ്ങാനാവുന്ന വിലയില് ഇന്ധനം ലഭ്യമാക്കേണ്ടത് സര്ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ നയങ്ങള് നിശ്ചയിക്കപ്പെടുന്നത് എന്നും ജയ്സ്വാള് കൂട്ടിച്ചേര്ത്തു.
Summary
Ministry of External Affairs (MEA) dismissed claims by US Commerce Secretary Howard Lutnick that a proposed India–US trade deal failed because Prime Minister Narendra Modi did not directly call US President Donald Trump.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





