
പരാക്രമം സിംഹത്തിനോടും; ബൈക്കില്‍ സിംഹത്തിന് പിന്നാലെ കുതിച്ചുപാഞ്ഞ് യുവാക്കള്‍, കേസ് ( വീഡിയോ)
പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനം വകുപ്പ് കേസെടുത്തതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു
അഹമ്മദാബാദ് : നായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച ക്രൂരതയുടെ നടുക്കം മാറും മുമ്പേ ഇത്തരത്തിലൊരു വാര്‍ത്ത ഗുജറാത്തില്‍ നിന്നും പുറത്തുവന്നു. ഗുജറാത്തില്‍ സിംഹത്തെയാണ് ബൈക്ക് യാത്രക്കാര്‍ വിടാതെ പിന്തുടര്ന്ന് ഓടിച്ചത്. ജുനഡ് ജില്ലയില്‍ ഗീര്‍ വനത്തിന് സമീപം ബൈക്ക് യാത്രികര്‍ സിംഹത്തെ ഓടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വീഡിയോ വൈറല്‍ ആയതോടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനം വകുപ്പ് കേസെടുത്തതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദുഷ്യന്ത് വസവദ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായും അദ്ദേഹം അറിയിച്ചു.
രാത്രിയില്‍ നിരത്തിലേയ്ക്ക് ഇറങ്ങിവരുന്ന വന്യജീവികളെ വാഹനയാത്രക്കാര്‍ പിന്തുടരുന്നത് സ്ഥിരമാണെങ്കിലും തെളിവുകളുടെ അഭാവത്തില്‍ നടപടി എടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനമേഖലയോട് ചേര്‍ന്ന പാതകളില്‍ പരിശോധന ശക്തമാക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
#WATCH: Bikers seen chasing a lion and lioness in Gujarat's Gir; police arrest three people pic.twitter.com/QoOLQjZYzU
â ANI (@ANI) November 10, 2017
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി



