ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൃഷിയിടത്തില്‍ മരിച്ചനിലയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൃഷിയിടത്തില്‍ മരിച്ചനിലയില്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗാസിയാബാദിലാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ രവി കുമാര്‍ അറിയിച്ചു. 

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഗംഗാഗഞ്ച് മേഖലയില്‍ വനത്തിലും സമാനമായ നിലയില്‍ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തല അടിച്ചുതകര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates