ശ്രീനഗറിനെ പിടിച്ചുകുലുക്കി, സ്‌ഫോടന ശബ്ദത്തോടെ അജ്ഞാത വസ്തു ദാല്‍ തടാകത്തില്‍; പത്താന്‍കോട്ടും ജലന്ധറിലും ഞെട്ടി എഴുന്നേറ്റ് ജനം- വിഡിയോ

ശ്രീനഗറിനെ പിടിച്ചുകുലുക്കി ശക്തമായ സ്‌ഫോടന ശബ്ദത്തോടെ മിസൈല്‍ എന്ന് സംശയിക്കുന്ന വസ്തു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ദാല്‍ തടാകത്തില്‍ പതിച്ചതായി സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു

Missile-like object lands in Dal Lake as loud explosions rock Srinagar
ദാൽ തടാകത്തിൽ നിന്ന് കണ്ടെടുത്ത മിസൈൽ പോലെ തോന്നിപ്പിക്കുന്ന വസ്തുപിടിഐ
Last Updated :10 May 2025, 12:46 pm IST
Edited by :dhanojam

ശ്രീനഗര്‍: ശ്രീനഗറിനെ പിടിച്ചുകുലുക്കി ശക്തമായ സ്‌ഫോടന ശബ്ദത്തോടെ മിസൈല്‍ എന്ന് സംശയിക്കുന്ന വസ്തു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ദാല്‍ തടാകത്തില്‍ പതിച്ചതായി സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വസ്തു പതിച്ചപ്പോള്‍ തടാകത്തിന്റെ ഉപരിതലത്തില്‍ നിന്ന് പുക ഉയര്‍ന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തടാകത്തില്‍ നിന്ന് പുറത്തെടുത്ത വസ്തു സുരക്ഷാ സേന പരിശോധിച്ച് വരികയാണ്. ശ്രീനഗര്‍ നഗരത്തിന്റെ വെളിയിലുള്ള ലാസ്ജനില്‍ നിന്നും സംശയാസ്പദമായ നിലയില്‍ മറ്റൊരു വസ്തു കണ്ടെത്തിയിരുന്നു. അതും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ, ഒരു രാത്രിയിലെ സംഘര്‍ഷത്തിന് ശേഷം പഞ്ചാബിലെ പത്താന്‍കോട്ട്, ജലന്ധര്‍ ജില്ലകളില്‍ സ്‌ഫോടനം പോലുള്ള ശബ്ദങ്ങള്‍ കേട്ടാണ് ആളുകള്‍ ഉണര്‍ന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചപ്പോള്‍ ഹോഷിയാര്‍പൂര്‍, അമൃത്സര്‍, ഫിറോസ്പൂര്‍ ജില്ലകളില്‍ എയര്‍ സൈറണുകള്‍ മുഴങ്ങിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹരിയാനയിലെ സിര്‍സയിലും അര്‍ദ്ധരാത്രിക്ക് ശേഷം സ്‌ഫോടനം പോലുള്ള ശബ്ദങ്ങള്‍ കേട്ടതായി ചില നാട്ടുകാര്‍ അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജലന്ധര്‍ ജില്ലയിലെ കങ്കനിവാള്‍ ഗ്രാമത്തിലെ ഒരു ജനവാസ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു അജ്ഞാത പ്രൊജക്‌റ്റൈല്‍ പതിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ഒരു കുടിയേറ്റ തൊഴിലാളിക്ക് പരിക്കേറ്റതായും പ്രദേശത്തെ കുറച്ച് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും നാട്ടുകാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now