
'മിഷന്‍ ജയിച്ചു'; ഹോട്ടലില്‍ ഡാന്‍സ് കളിച്ച് ആഘോഷിച്ച് ഷിന്‍ഡെ ക്യാമ്പിലെ എംഎല്‍എമാര്‍ (വീഡിയോ)
അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പേര് പരാമര്‍ശിച്ചായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ സത്യവാചകം ചൊല്ലിയത്
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായത് ആഘോഷമാക്കി അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാര്‍. ഗോവയിലെ ഹോട്ടലിലുള്ള എംഎല്‍എമാര്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് കണ്ട് ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ഗോവയിലെ ഹോട്ടലിലുള്ള എംഎല്‍എമാര്‍ ഉടന്‍ മഹാരാഷ്ട്രയിലെത്തും.
മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പേര് പരാമര്‍ശിച്ചായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ സത്യവാചകം ചൊല്ലിയത്.
രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏകനാഥ് ഷിന്‍ഡെയുടെ പേര് പ്രഖ്യാപിച്ചത്. താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞെങ്കിലും കേന്ദ്രം നേതൃത്വം ഇടപെട്ടതോടെ, ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
#WATCH | Eknath Shinde-faction MLAs, staying at a hotel in Goa, celebrate following his name being announced as the Chief Minister of Maharashtra. pic.twitter.com/uJVNa4N74g
â ANI (@ANI) June 30, 2022
ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നത് ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദരമാണെന്നാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന വേളയില്‍ ഫഡ്‌നാവിസ് പറഞ്ഞത്. കോണ്‍ഗ്രസിനെതിരെയാണ് ബാലാസാഹേബ് താക്കറെ പൊരുതിയതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



