ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍  വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നരേന്ദ്രമോദി- ജോ ബൈഡന്‍ കൂടിക്കാഴ്ച, എഎന്‍ഐ
Last Updated :20 January 2024, 8:49 am IST

News Now

വാഷിംഗ്ടണ്‍:  ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍  വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന് വ്യാപാരബന്ധം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉന്നയിച്ചു. വൈറ്റ്ഹൗസില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍- മോദി കൂടിക്കാഴ്ച നടന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ആയതിന് ശേഷം ജോ ബൈഡന്റെ മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്‍ഡോ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ- അമേരിക്ക സഹകരണം സുപ്രധാനമാണ്. ആഗോളതലത്തിലെ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ- യുഎസ് സഹകരണം അനിവാര്യമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.  അക്രമരാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. 

ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്നു രാത്രി നടക്കും. അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം, ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്നലെ നരേന്ദ്ര മോദിയെ അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates