ലഖിംപുര്‍ ഖേരി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

ചിത്രം: എഎന്‍ഐ
Last Updated :20 January 2024, 8:50 am IST

News Now


വാരാണസി: ലഖിംപുര്‍ ഖേരി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്രയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭ മണ്ഡലമായ വാരാണസിയില്‍ സംഘടിപ്പിച്ച 'കിസാന്‍ ന്യായ്' റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. 

'ലഖിംപുര്‍ ഖേരി സംഭവം നടന്നതിന്റെ പിറ്റേദിവസം ലഖ്‌നൗവില്‍ എത്തിയ മോദി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാന്‍ പോയില്ല. തങ്ങള്‍ക്ക് നീതിവേണമെന്നാണ് കൊല്ലപ്പെട്ട ആറു കര്‍ഷകരുടെ കുടുംബങ്ങള്‍ നിരന്തരം പറയുന്നത്. എന്നാല്‍ യോഗിയും മോദിയും പ്രതിയായ ആശിഷ് മിശ്രയേയും പിതാവ് അജയ് മിശ്രയെയും സംരക്ഷിക്കുകയാണ് ചെയ്തത്.' 

പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ സമര ജീവികളെന്നും തീവ്രവാദികളെന്നുമാണ് പ്രധാനമന്ത്രി വിളിച്ചത്. യോഗി ആദിത്യനാഥ് അവരെ ഗുണ്ടകളെന്നാണ് വിളിച്ചത്. അവരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകരെ രണ്ടുമിനിറ്റുകൊണ്ട് വരുതിയിലാക്കുമെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്ര പറഞ്ഞത്. അതുകൊണ്ട് ഈ സര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്ക് നീതികിട്ടുമെന്ന് കരുതുന്നില്ല'-പ്രിയങ്ക പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates