
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

ന്യൂഡല്ഹി: കര്ഷകരുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന് സമ്മാന് നിധി പദ്ധതി പ്രകാരമുള്ള ധന സഹായം വര്ധിപ്പിക്കാന് കേന്ദ്രസര്ക്കാര് ആലോചിക്കുന്നതായി റിപ്പോര്ട്ടുകള്. ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റ് പ്രസംഗത്തില് സാമ്പത്തിക സഹായം വര്ധിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും.
നിലവില് കര്ഷകര്ക്ക് ആറായിരം രൂപയാണ് ധനസഹായമായി കേന്ദ്രസര്ക്കാര് നല്കുന്നത്. മൂന്ന് ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. നാലുമാസത്തിനിടെ രണ്ടായിരം രൂപയാണ് കര്ഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്ക്കാര് കൈമാറുന്നത്. ഇത് വര്ധിപ്പിക്കാന് കേന്ദ്രസര്ക്കാര് ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്.
നിലവില് കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്നാവശ്യപ്പെട്ട് കര്ഷകര് പ്രക്ഷോഭത്തിലാണ്. ഇവരുടെ പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാന് ഇതുവഴി സാധിക്കുമെന്നാണ് കേന്ദ്രസര്ക്കാരിന്റെ വിലയിരുത്തല്. ജനുവരി 29നാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



