
2.3 കിലോമീറ്റര്‍ ദൂരം, 979 കോടി രൂപ ചെലവ്; രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ഗുജറാത്തില്‍, പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു- വീഡിയോ
ഗുജറാത്തിലെ രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. 979 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തൂക്കുപാലം ദ്വാരകയിലാണ്. സുദര്ശന് സേതു എന്ന് പേരിട്ടിരിക്കുന്ന പാലം ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ച് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
2.3 കിലോമീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ കല്ലിടല്‍ ചടങ്ങ് 2017ല്‍ മോദി തന്നെയാണ് നിര്‍വഹിച്ചത്. പുതിയ ദ്വാരകയെ പഴയ ദ്വാരകയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള പാലം യാത്രാദുരിതത്തിന് പരിഹാരമാകും. നാലുവരിയില്‍ 27.20 മീറ്റര്‍ വീതിയില്‍ പണിത പാലത്തില്‍ 2.50 മീറ്റര്‍ വീതിയില്‍ ഫുട്ട്പാത്തും ക്രമീകരിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
#WATCH | Gujarat: Prime Minister Narendra Modi inaugurates Sudarshan Setu, countryâs longest cable-stayed bridge of around 2.32 km, connecting Okha mainland and Beyt Dwarka. pic.twitter.com/4OpY0ekCDH
— ANI (@ANI) February 25, 2024
ഇരുവശങ്ങളിലും ഫുട്ട്പാത്തുണ്ട്. ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ഇരുവശത്തും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും കൊണ്ടാണ് ഫുട്ട്പാത്ത് അലങ്കരിച്ചിരിക്കുന്നത്. ഓഖ പോര്‍ട്ടിന് സമീപമാണ് ബെയ്റ്റ് ദ്വാരക ദ്വീപ്. ദ്വാരക നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ബെയ്റ്റ് ദ്വാരക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Related News


"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

അടിച്ചുമക്കളെ..., 30 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

