രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍ രഹിത ട്രെയിന്‍ സര്‍വീസ്: തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്യും 

രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഡല്‍ഹി മെട്രോയുടെ ഭാഗമായി ജനക്പുരി വെസ്റ്റ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള പാതയിലാണ് അത്യാധുനിക ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് നടത്തുക. 

37 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്യുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു. ഇതിന് പുറമേ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ യാത്ര ചെയ്യുന്നതിനുള്ള ദേശീയ ഏകീകൃത യാത്ര കാര്‍ഡ് സേവനത്തിനും പ്രധാനമന്ത്രി തുടക്കമിടുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now