
'ലോക്ക് ഡൗണ്‍ കഴിഞ്ഞു, ഇനി നാട് ചുറ്റിക്കാണാം'; മെട്രോയില്‍ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്; വീഡിയോ
ആരെയും ഉപദ്രപിക്കാതെ ശാന്തനായി ഇരുന്നായിരുന്നു കുരങ്ങന്റെ ആദ്യമെട്രോ യാത്ര.

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങ്. യമുന ബാങ്ക് സ്റ്റേഷന് മുതല്‍ ഐപി സ്റ്റേഷന് വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന് എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു.
â anamika jha (@anamikajhaa) June 20, 2021
ആരെയും ഉപദ്രപിക്കാതെ ശാന്തനായി ഇരുന്നായിരുന്നു കുരങ്ങന്റെ ആദ്യമെട്രോ യാത്ര. ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുരങ്ങച്ചാരുടെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഐ.പി സ്റ്റേഷന് എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് അതിന് സ്റ്റേഷന്റെ പരിസരത്ത് കണ്ടിട്ടില്ലെന്ന് മെട്രോ അധികൃതര്‍ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്


