കുരങ്ങുപനിയില്‍ ഇന്ത്യയ്ക്ക് ആശ്വാസം; അഞ്ചുവയസുകാരിക്ക് വൈറസ് ബാധയില്ല

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം. കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഗാസിയാബാദിലെ പെണ്‍കുട്ടിക്കാണ് കുരങ്ങുപനിക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടത്. ഗാസിയാബാദ് ആരോഗ്യവിഭാഗമാണ് കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനാഫലം നെഗറ്റീവായതോടെ, രാജ്യത്തിന് ആശ്വാസമായി. രാജ്യത്ത് കുരങ്ങുപനി പടരുമോ എന്ന ആശങ്കയ്ക്കിടെയാണ്‌ പരിശോധനാഫലം പുറത്തുവന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now