കാല്‍ വഴുതി കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിച്ചു; അമ്മയും മകനും മുങ്ങിമരിച്ചു 

പതിനഞ്ചുവയസുകാരന്‍ പ്രവീണ്‍, അമ്മ വിമല റാണി എന്നിവരാണ് മരിച്ചത്.

മുങ്ങിമരിച്ച വിമല റാണിയും അമ്മ പ്രവീണ്‍
Last Updated :22 January 2024, 7:52 pm IST
Edited by :migrator

ചെന്നൈ:  പൊങ്കല്‍ ദിനത്തില്‍ അമ്മയും മകനും കിണറ്റില്‍ മുങ്ങി മരിച്ചു. കാല്‍ വഴുതി കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയൊണ് അപകടം ഉണ്ടായത്. തമിഴ്‌നാട് ചെങ്കല്‍പ്പേട്ടയിലെ കൂവത്തൂരില്‍ ഉച്ചയോടെയാണ് സംഭവം. 

പതിനഞ്ചുവയസുകാരന്‍ പ്രവീണ്‍, അമ്മ വിമല റാണി എന്നിവരാണ് മരിച്ചത്. വിമല റാണി കിണറിന് സമീപത്തുനിന്ന് തുണി കഴുകുകയായിരുന്നു. അതിനിടെ അമ്മയുടെ അടുത്തേക്ക് എത്തിയ പ്രവീണ്‍ കാല്‍ തെറ്റി കിണറില്‍ വീണു. ഉടന്‍ തന്നെ മകനെ രക്ഷിക്കാന്‍ അമ്മയും കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. രണ്ടുപേരും കിണറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു. 

ആളുകള്‍ ഓടിയെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്ത് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now