
സൈക്കിളുകാരനെ പിന്തുടര്ന്ന് വിരട്ടിയോടിച്ചു, ആരും ഇല്ലെന്ന് ഉറപ്പാക്കി കുട്ടിയാനകള്‍ക്ക് റോഡില്‍ വഴിയൊരുക്കി; അമ്മയാനയുടെ കരുതല്‍ (വീഡിയോ)
സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അമ്മമാര്‍ എന്തുവേണമെങ്കിലും ചെയ്യും. കുഞ്ഞുങ്ങളുടെ സംരക്ഷമാണ് അമ്മമാര്‍ക്ക് പ്രാധാന്യം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വഴിയൊരുക്കുന്ന അമ്മയാനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. റോഡില്‍ സൈക്കിളുകാരനെ അമ്മയാന ഓടിച്ചിടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഈ സമയത്ത് മറുവശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. വാഹനങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അമ്മയാന സിഗ്നല്‍ നല്കുന്നു. ഇതിന് പിന്നാലെ കൂട്ടത്തോടെ കുട്ടിയാനകളില്‍ കാട്ടില്‍ നിന്ന് റോഡിലേക്ക് വരുന്നതും റോഡ് മുറിച്ച് കടന്നുപോകുന്നതുമാണ് വീഡിയോയിലുള്ളത്.
ആനകള്‍ തമ്മില്‍ സിഗ്നലുകള്‍ വഴിയാണ് ആശയവിനിമം നടക്കുന്നതെന്ന് സുശാന്ത നന്ദ ട്വീറ്റില്‍ കുറിക്കുന്നു. തീവ്രത കുറഞ്ഞ മുരള്‍ച്ച വഴിയാണ് ആശയവിനിമം നടത്തുന്നത്. ഇന്‍ഫ്രാ സൗണ്ടിലാണ് ആനകളുടെയിലുള്ള ആശയവിനിമയമെന്നും സുശാന്ത നന്ദ പറയുന്നു.
Amazing way in which elephants communicate...
â Susanta Nanda IFS (@susantananda3) March 4, 2021
The matriarch as head clears the road. Signals through distinct sound for the family to cross over. They use low-frequency rumbles, called infrasounds, that can travel more than a mile. pic.twitter.com/5P8octSlOz
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



