
News Now
'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില് സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില് ഉയരുന്ന ചോദ്യങ്ങള്
ന്യൂഡല്ഹി: ലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതില് അധികമോ ആക്കാനുള്ള ആലോചനകള് നടക്കുന്നതായി കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി. തനിക്ക് ഈ വിവരം ലഭിച്ചത് ബിജെപി എംപിമാരില് നിന്നാണെന്നും ഇക്കാര്യം നടപ്പാക്കുന്നതിന് മുന്പ് ബഹുജനങ്ങളില്നിന്ന് അഭിപ്രായം തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024ന് മുന്പ്, ലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതില് അധികമോ ആക്കാനുള്ള നിര്ദേശം പരിഗണനയിലുണ്ടെന്ന് ബിജെപി എംപിമാരില്നിന്ന് വിശ്വസനീയമായ വിവരം ലഭിച്ചുവെന്നാണ് മനീഷ് തിവാരി ട്വിറ്ററില് കുറിച്ചിരിക്കുന്നത്. പുതിയ പാര്ലമെന്റ് മന്ദിരം നിര്മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. ഇത് നടപ്പാക്കുന്നതിന് മുന്പ് ഗൗരവമായി ബഹുജനാഭിപ്രായം തേടേണ്ടതുണ്ട്- തിവാരി കൂട്ടിച്ചേര്ത്തു.
I am reliably informed by Parlimentary colleagues in @BJP4India that there is a proposal to increase strength of Lok Sabha to 1000 or more before 2024. New Parliament Chamber being constructed as a 1000 seater.
â Manish Tewari (@ManishTewari) July 25, 2021
Before this is done there should be a serious public consultation.
എംപിമാരുടെ ജോലി രാജ്യത്തിനു വേണ്ടി നിയമനിര്മാണം നടത്തുക എന്നതാണ്. ഇക്കാര്യം ഭരണഘടനയുടെ പത്താം ഷെഡ്യൂളില് പറയുന്നുണ്ട്. വികസനകാര്യങ്ങള് നടപ്പാക്കുന്നതിന് നിയമസഭകള് നേതൃത്വം വഹിക്കുന്ന, 73, 74 ഭരണഘടനാ ഭേദഗതികളുണ്ട്. ലോക്സഭയുടെ അംഗസംഖ്യ ആയിരമായി വര്ധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കില് അതിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തിവാരി പറഞ്ഞു.
Job of MP is to make laws for country. Role was emasculated by 10 th schedule of Indian Constitution. To take care of development imperatives we have 73rd 74th Constitutional Amendment topped by legislative assemblies.If proposal to increase LS to 1000 is true it has implications https://t.co/1snzRy6bmC
â Manish Tewari (@ManishTewari) July 25, 2021
ശരിയാണോ എന്ന് അറിയില്ലെങ്കിലും അംഗസംഖ്യ വര്ധിപ്പിക്കുമ്പോള്, സ്ത്രീകള്ക്ക് മൂന്നിലൊന്ന് സംവരണം ഏര്പ്പെടുത്താനുള്ള നീക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എന്നാല് മൂന്നിലൊന്ന് സംവരണത്തിനായി അംഗസംഖ്യ ആയിരമോ അതില് അധികമോ ആകാന് കാത്തിരിക്കുന്നത് എന്തിനെന്നും നിലവിലെ 543-ല് മൂന്നിലൊന്ന് സംവരണം നല്കിക്കൂടേയെന്നും തിവാരി ചോദിച്ചു. സ്ത്രീകള്ക്ക് മൂന്നിലൊന്ന് സംവരണം ലഭ്യമാക്കാന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രണ്ടുപതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തിവാരി കൂട്ടിച്ചേര്ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



