
News Now
ഹോഷന്ഗാബാദ് (മധ്യപ്രദേശ്): റെയില്വേ ട്രാക്കില്നിന്ന് വിഡിയോയ്ക്കു പോസ് ചെയ്യുന്നതിനിടെ ട്രെയിന് ഇടിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഹോഷന്ഗാബാദ് ജില്ലയിലാണ് അപകടം. ഇരുപത്തിരണ്ടുകാരനായ സന്ജു ചൗരേ ആണ് മരിച്ചത്.
സോഷ്യല് മീഡിയയില് അപ്ലോഡ് ചെയ്യുന്നതിനു വേണ്ടി സുഹൃത്തുമൊന്ന് വിഡിയോ ചിത്രീകരിക്കുകയായിരുന്നു സന്ജുവെന്ന് പൊലീസ് പറഞ്ഞു. ചിത്രീകരണത്തിനിടെ ഗുഡ്സ് ട്രെയിന് വന്നത് സന്ജു അറിഞ്ഞില്ലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. ശരദേവ് ബാബ പ്രദേശ്തത് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
സന്ജുവിനെ ട്രെയിന് ഇടിച്ചുതെറിപ്പിക്കുന്നതും സുഹൃത്ത് ചിത്രീകരിച്ച വിഡിയോയില് ഉണ്ട്. ഗുഡ്സ് ട്രെയിനിന്റെ ഡ്രൈവര് യുവാവിനെ ട്രാക്കില് കണ്ട് തുടര്ച്ചയായി ഹോണ് മുഴക്കിയെങ്കിലും അപകടം ഒഴിവാക്കാനായില്ല.
സന്ജുവിനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






