സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും അഞ്ച് ബോട്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

School teacher held for repeatedly raping 12-year-old
Last Updated :20 January 2024, 9:20 am IST

News Now

ഭോപ്പാല്‍:  സത്‌ന ജില്ലയിലെ ചിത്രകൂടില്‍ പതിനാറുകാരിയെ ബോട്ടില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും അഞ്ച് ബോട്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച അര്‍ധരാത്രി മന്ദാകിനി നദിക്ക് സമീപത്തുവച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട മറ്റുപ്രതികള്‍ പതിനാറുകാരിയെ ബോട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹൈദരബാദില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പ്രതി ജോലി ചെയ്തിരുന്നത്.

പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവാവിനോട് മകളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടറെ കാണിക്കുന്നതിന് പകരം യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ശനിയാഴ്ച പുലര്‍ച്ചെ അമ്മയ്‌ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയതായും ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധവകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates