News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

കനത്ത മഴയെത്തുടര്ന്നുണ്ടായ വെള്ളപ്പൊക്ക കെടുതിയിലാണ് മധ്യപ്രദേശ്. നര്മ്മദ നദി കരകവിഞ്ഞതോടെ നിരവധി പ്രദേശങ്ങള് വെള്ളത്തിനടിയിലായി. മരിച്ചയാളുടെ ശരീരം ട്യൂബില് കെട്ടി നദികടക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങള് പുറത്തുവന്നിരിക്കുകയാണ്.
അനുപ്പുര് ജില്ലയില് നിന്നുള്ളതാണ് വീഡിയോ. ആശുപത്രിയില് നിന്ന് മൃതദേഹം സംസ്കരിക്കാനായാണ് ഇത്തരത്തില് കൊണ്ടുപോയത്. അനുപ്പുരിലെ തഡപതാര ഗ്രാമവാസിയായ വിഷ്മത് നന്ദ (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്ന് സമീപ ജില്ലയായ ദിന്തോരിയിലെ സര്ക്കാര് ആശുപത്രിയില് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് നന്ദ മരിച്ചത്.
Absence of bridge-proper connect road forced villagers to tie a man's body to a floating rubber tube to cross flooded Narmada river between 2 villages of Dindori and Anuppur districts of MP. Body's last rites were performed later. @NewIndianXpress@TheMornStandard@santwana99 pic.twitter.com/bDYcbDJZkt
â Anuraag Singh (@anuraag_niebpl) August 16, 2022
തുടര്ന്ന് ഗ്രാമീണര് മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോവുകയായിരുന്നു. നര്മ്മദ നദി കരകവിഞ്ഞതിനാല് ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം വെള്ളം കയറിയ സ്ഥിതിയിലാണ്. തുടര്ന്നാണ് ട്യൂബില് കെട്ടി ഇവര് മൃതദേഹം കൊണ്ടുപോയത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ചീഫ് മെഡിക്കല് ഓഫീസര് വ്യക്തമാക്കി. ആശുപത്രിയില് നിന്ന് ആംബുലന്സിലാണ് മൃതദേഹം കൊണ്ടുപോയത്. എന്നാല് നദി കടക്കാനുള്ള പാലം ഇല്ലാത്തതിനാലാണ് ഗ്രാമവാസികള് ഇങ്ങനെ ചെയ്തതെന്നാണ് ചീഫ് മെഡിക്കല് ഓഫീസര് പറയുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ ബിഹാറില് 31 മന്ത്രിമാര് കൂടി; സ്ഥാനമേറ്റവരില് തേജ് പ്രതാപും; ഇടതുപാര്ട്ടികള് ഇല്ല
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


