
ധോനി ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ധോനിയുടെ ജനപ്രീതി ഗുണകരമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനായി ധോനി അനുമതി നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ രവികുമാര്‍ പറഞ്ഞു.
വോട്ടര്‍മാരില്‍ അവബോധം വളര്‍ത്തുന്നതിനായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും തെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ധോനിയുടെ ജനപ്രീതി ഗുണകരമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
നവംബര്‍ 13നാണ് ഝാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ്. 43 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുക. നാമനിര്‍ദേശ പത്രികസമര്‍പ്പിക്കല്‍ ഇന്നലെ പൂര്‍ത്തിയായി. മുന്‍ മുഖ്യമന്ത്രി ചമ്പയ് സോറന് ഇന്നലെ പത്രിക സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഇന്ത്യാ സഖ്യം പരാജയപ്പെടുമെന്നും സോറന് പറഞ്ഞു.
രണ്ടാം ഘട്ടവോട്ടെടുപ്പ് നവംബര്‍ 23നാണ്. വോട്ടെണ്ണല്‍ 23ന് നടക്കും. സംസ്ഥാനത്ത് ആകെ 81 മണ്ഡലങ്ങളാണ് ഉള്ളത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡര്‍; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്
