ഭാര്യയെയും മരുമകളെയും 90 വയസ്സുകാരന്‍ കൊലപ്പെടുത്തി; കാരണമിത്

മുംബൈയില്‍ ഭാര്യയെയും മരുമകളെയും കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

മുംബൈ: മുംബൈയില്‍ ഭാര്യയെയും മരുമകളെയും കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രായമായ ഭാര്യയെയും മാനസിക വെല്ലുവിളികള്‍ നേരിടുന്ന മരുമകളെയും കൊലപ്പെടുത്തിയത് താനെന്ന് 90 വയസ്സുകാരന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. താന്‍ മരിച്ച് കഴിഞ്ഞാല്‍ കിടപ്പിലായ ഭാര്യയെയും മരുമകളെയും ആര് നോക്കുമെന്ന 90 വയസ്സുകാരന്റെ വേവലാതിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

മേഘ് വാദി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷേര്‍-ഇ- പഞ്ചാബ് കോളനിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പുരുഷോത്തം സിങ്ങാണ് അറസ്റ്റിലായത്. 90 വയസ്സുകാരന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ഇതിന് പിന്നാലെ പുരുഷോത്തം സിങ്ങിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവരുടെ കാര്യം ആര് നോക്കുമെന്നതിനെ കുറിച്ച് ഓര്‍ത്ത് പുരുഷോത്തം അസ്വസ്ഥനായിരുന്നു. ഇതാണ് ഇരുവരുടെയും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now