
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മുംബൈ: ഡല്ഹിയില് നിന്ന് ഒളിച്ചോടി മഹാരാഷ്ട്രയില് എത്തിയ പെണ്കുട്ടിയെ കുടുംബവുമായി ഒന്നിപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവറുടെ നന്മ. പഠിത്തത്തില് കൂടുതല് ശ്രദ്ധിക്കാന് പറഞ്ഞ് മാതാപിതാക്കള് അമിത സമ്മര്ദ്ദം ചെലുത്തിയതിനെ തുടര്ന്നാണ് വീട് വിട്ടിറങ്ങിയതെന്ന് പെണ്കുട്ടി പറയുന്നു. പെണ്കുട്ടിയുടെ പെരുമാറ്റത്തില് സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതാണ് വീണ്ടും വീട്ടുകാരുമായി പെണ്കുട്ടി ഒന്നിക്കുന്നതിന് കളമൊരുക്കിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം.പാല്ഘറില് വസായ് സ്റ്റേഷന് മുന്നില് ട്രിപ്പിനായി ഓട്ടോറിക്ഷ ഡ്രൈവര് രാജു കാത്തുനില്ക്കുമ്പോഴാണ് 14കാരി സമീപിച്ചത്. പ്രദേശത്ത് താമസിക്കാന് ഒരു മുറി കിട്ടുമോ എന്ന് ചോദിച്ച് കൊണ്ടാണ് പെണ്കുട്ടി ഓട്ടോറിക്ഷ ഡ്രൈവറെ സമീപിച്ചത്. സംശയം തോന്നിയ രാജു, പെണ്കുട്ടിയുടെ തിരിച്ചറിയല് കാര്ഡ് ഉള്പ്പെടെ പരിശോധിച്ചു.
ഡല്ഹിയില് നിന്നാണ് വരുന്നതെന്ന് പെണ്കുട്ടി പറഞ്ഞു. ഒറ്റയ്്ക്കാണെന്നും അറിയിച്ചു. ഉടന് തന്നെ തൊട്ടടുത്തുള്ള ട്രാഫിക് പൊലീസിനെ രാജു വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് പെണ്കുട്ടിയെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില് എത്തിച്ച് കാര്യങ്ങള് തിരക്കി. പഠിത്തത്തില് കൂടുതല് ശ്രദ്ധ പതിപ്പിക്കാന് പറഞ്ഞ് മാതാപിതാക്കള് അമിത സമ്മര്ദ്ദം ചെലുത്തുന്നത് സഹിക്കാന് വയ്യാതെയാണ് വീട്ടില് നിന്ന് ഒളിച്ചോടിയതെന്ന് പെണ്കുട്ടി അറിയിച്ചതായി പൊലീസ് പറയുന്നു. ഉടന് തന്നെ ഡല്ഹിയിലുള്ള കുടുംബത്തെ വിളിച്ചറിയിച്ചതോടെയാണ് പെണ്കുട്ടി വീണ്ടും കുടുംബവുമായി ഒന്നിച്ചത്. ഡല്ഹിയില് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് മാതാപിതാക്കള് പൊലീസില് പരാതി നല്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


