
7 കുട്ടികളുമായി സ്കൂട്ടര്‍ യാത്ര; യുവാവ് അറസ്റ്റില്‍; വീഡിയോ
കുറ്റകരമായ നരഹത്യ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.

മുംബൈ: റോഡ് സുരക്ഷാനിയമങ്ങള്‍ ലംഘിച്ച് ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. കുറ്റകരമായ നരഹത്യ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഇയാള്‍ ഏഴ് കുട്ടികളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികളെ നില്ക്കുന്നതും ഇയാളുടെ പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്ക്കുന്നതും വീഡിയോയില്‍ കാണാം. ഇയാളുടെ കുറ്റകരമായ ഡ്രൈവിങ്ങിനെതിരെ സാമൂഹിക മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഴ് ചെറിയ കുട്ടികളുമായി അപകടരമായി യാത്ര ചെയ്യുന്ന ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഭുരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
This irresponsible maniac is riding with seven children on a scooter. He should be immediately arrested for risking the lives of seven young children. Even the parents of these kids should be prosecuted. @MumbaiPolice @CPMumbaiPolice @CMOMaharashtra @TOIMumbai @BrutIndia pic.twitter.com/PalarAQzcH
â Sohail Qureshi (@sohfacts) June 20, 2023
ഹെല്‍മെറ്റ് ധരിക്കാതെയാണ് ഇയാള്‍ ബൈക്ക് ഓടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്. ഇത്തരത്തില്‍ ബൈക്ക് ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



