
'ഭാര്യയെയും കുഞ്ഞിനെയും ഇല്ലായ്മ ചെയ്താൽ വിവാഹം'; രണ്ടുവയസുകാരനെ കൊന്ന് മൃതദേഹം പുഴയിൽ വലിച്ചെറിഞ്ഞു; 22കാരൻ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ രണ്ടുവയസ് മാത്രമുള്ള മകനെ കൊന്ന് പുഴയിൽ വലിച്ചെറിഞ്ഞു

മുംബൈ: മഹാരാഷ്ട്രയിൽ രണ്ടുവയസ് മാത്രമുള്ള മകനെ കൊന്ന് പുഴയിൽ വലിച്ചെറിഞ്ഞു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാനാണ് കുട്ടിയുടെ മൃതദേഹം പുഴയിൽ വലിച്ചെറിഞ്ഞതെന്ന് കുറ്റസമ്മത മൊഴിയിൽ പറയുന്നതായി പൊലീസ് പറയുന്നു.
മുംബൈയിലാണ് സംഭവം. മറ്റൊരു വിവാഹം ചെയ്യുന്നതിനാണ് 22കാരൻ മകനെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഭാര്യയെയും മകനെയും ഇല്ലായ്മ ചെയ്താൽ വിവാഹം ചെയ്യാമെന്നാണ് കാമുകി യുവാവിനോട് പറഞ്ഞത്. ഇതനുസരിച്ചാണ് മകന്റെ കൊലപാതകം യുവാവ് ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.
ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലായിരുന്നു മൃതദേഹം. എലി കടിച്ചതിനാൽ എളുപ്പം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതെന്നും പൊലീസ് പറയുന്നു.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സ്റ്റേഷനിലെത്തിയ ബന്ധുക്കളാണ് കുഞ്ഞിനെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിലേക്ക് അന്വേഷണം എത്തിയത്. ഗാർമെന്റ് ഫാക്ടറിയിലെ തയ്യൽക്കാരനാണ് യുവാവ്. കുഞ്ഞിന് ചോക്കലേറ്റ് നൽകാം എന്ന് വാഗ്ദാനം ചെയ്താണ് യുവാവ് ഭാര്യയുടെ അടുത്ത് നിന്ന് കുഞ്ഞിനെ കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.
യുവാവിന് ഗാർമെന്റ് ഫാക്ടറിയിൽ ഒരു യുവതിയുമായി വിവാഹേതര ബന്ധമുണ്ട്. ഭാര്യയെയും കുഞ്ഞിനെയും ഇല്ലായ്മ ചെയ്താൽ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് യുവതി പറഞ്ഞു. ഇതനുസരിച്ചാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു



