മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകനായ ആകാശ് മീനാണ് കൊല്ലപ്പെട്ടത്

Mumbai Road Rage Turns Deadly, Man Beaten To Death In Front of Family
ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍Source by : വിഡ‍ിയോ സ്ക്രീന്‍ഷോട്ട്
Last Updated :15 October 2024, 11:21 am IST

News Now

മുംബൈ: മഹാരാഷ്ട്രയിലെ മലാഡില്‍ ഓട്ടോറിക്ഷ കാറില്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 28 കാരനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകനായ ആകാശ് മയീനാണ് കൊല്ലപ്പെട്ടത്. തര്‍ക്കം നടക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു.

ശനിയാഴ്ച വൈകിട്ട് പുഷ്പ പാര്‍ക്കിന് സമീപം ഓവര്‍ടേക്ക് ചെയ്യുന്നതിനിചെ ഓട്ടോറിക്ഷ ആകാശിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ശേഷം ഓട്ടോഡ്രൈവര്‍ സ്ഥലത്ത് നിന്ന് പോയി. ഓട്ടോഡ്രൈവര്‍ക്ക് പിന്തുണയുമായെത്തിയ ജനക്കൂട്ടമാണ് ആകാശിനെ മര്‍ദിച്ചത്.

മര്‍ദനത്തിനിടെ ആകാശിന്റെ പിതാവ് ഇടപെട്ടപ്പോള്‍ അയാളെയും മര്‍ദിച്ചു. ആകാശിന്റെ അമ്മയും മര്‍ദനം തടയുന്നതിനായി ഇടയ്ക്ക് കയറി. നിലത്തു വീണ ആകാശിന്‍റെ മുകളിലേയ്ക്ക് ഒരു കവചം പോലെ മര്‍ദിക്കാതിരിക്കുന്നതിനായി അമ്മ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ആള്‍ക്കൂട്ടം മര്‍ദനം തുടരുകയായിരുന്നു

അടിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആകാശിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ആറുപേരെയും തിങ്കളാഴ്ച മൂന്ന പേരെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും മറ്റ് കുറ്റങ്ങള്‍ക്കും ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates