യുവാവിന്റെ രണ്ടു കാമുകിമാര്‍ തമ്മില്‍ തര്‍ക്കം; മുംബൈയില്‍ 19 കാരിയെ വെടിവെച്ച് കൊന്നു
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മുംബൈ: ശിവാജി നഗറില്‍ പട്ടാപ്പകല്‍ 19 കാരിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന പേരുള്ള യുവതിയെയാണ് മുഖത്ത് വെടിവെച്ച് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടന്ന് 12 മണിക്കൂറിനുള്ളില്‍ 25 കാരിയേയും അവരുടെ 23 കാരനായ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയും വ്യക്തിപരമായ തര്‍ക്കങ്ങളുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ പിടിയിലായ യുവതിയുമായും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെച്ചൊല്ലി ഇരുവരും തര്‍ക്കങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ശിവജി നഗറിലെ ഫുര്‍ഖാനിയ മസ്ജിദ് പ്രദേശത്ത് യുവാവിന്റെ രണ്ട് കാമുകിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനൊടുവിലാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ഷിഫയുടെ കവിളിലൂടെ തുളച്ചു കയറി തലയോട്ടിയില്‍ തറച്ചു.
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഷിഫയുടെ മരണം സംഭവിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് 12 മണിക്കൂറിനുള്ളില്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചു എന്നും ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. നിലവില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും സോണല്‍ ഡിസിപി സമീര്‍ ഷെയ്ഖ് വ്യക്തമാക്കി.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Mumbai Woman Shoots Her Boyfriend's Teen Girlfriend In Face
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)


