ശിക്ഷാവിധി കേള്‍ക്കാതെ കൊലക്കേസ് പ്രതി കോടതിയില്‍ നിന്നും മുങ്ങി ; മദ്യപിച്ച് കറങ്ങി ; നെട്ടോട്ടമോടി പൊലീസ്

പൊലീസിന്റെ ശ്രദ്ധമാറിയപ്പോള്‍, ബെന്നി  കോടതിയില്‍ നിന്ന് മുങ്ങുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

ഊട്ടി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി കാത്തു നില്‍ക്കുന്നതിനിടെ പ്രതി കോടതിയില്‍നിന്ന് മുങ്ങി. ഇതോടെ പ്രതിയെ തിരഞ്ഞ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പിന്നീട് പ്രതിയെ കണ്ടെത്തിയപ്പോഴേക്കും കോടതിയുടെ പ്രവര്‍ത്തന സമയം കഴിഞ്ഞു. ഊട്ടി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

പ്രതിക്ക് ശിക്ഷ വിധിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. 2017ല്‍, മകളുടെ വീട്ടിലേക്ക് പിണങ്ങിപ്പോയ ഭാര്യ അന്തോണിയമ്മാളിനെ (53) കുത്തിക്കൊന്ന കേസിലാണ് എടപ്പള്ളി സ്വദേശി  ബെന്നി (58) ജയിലിലായത്.  പിന്നീട് ജാമ്യം ലഭിച്ച ബെന്നി ശിക്ഷാവിധി കേള്‍ക്കാനാണ് കോടതിയിലെത്തിയത്. 

രാവിലെ ബെന്നി കുറ്റവാളിയാണെന്ന് കോടതി വിധിച്ചു. വിധിപ്രസ്താവം ഉച്ചയ്ക്കു മൂന്നിന് നടത്തുമെന്നും അറിയിച്ചു. രണ്ടുമണിക്ക് പൊലീസിന്റെ ശ്രദ്ധമാറിയപ്പോള്‍, ബെന്നി  കോടതിയില്‍ നിന്ന് മുങ്ങുകയായിരുന്നു. 

കോടതിയില്‍ നിന്നിറങ്ങിയ ബെന്നി മൂക്കറ്റം മദ്യപിച്ച ശേഷം നഗരത്തില്‍ നിന്ന് കടക്കുകയും നീലഗിരിയുടെ പ്രാന്തപ്രദേശമായ വണ്ടിചോലയിലെത്തുകയും ചെയ്തു. മുങ്ങിയ പ്രതിക്കായി വ്യാപക അന്വേഷണം നടത്തിയ പൊലീസ്, ഒടുവില്‍ ഇയാളെ കണ്ടെത്തിയപ്പോഴേക്കും കോടതി പിരിഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now