'വഴിപാടിന് എത്തുന്ന ഭക്തര്‍ ബുദ്ധിമുട്ടുന്നു'; ഹനുമാന്‍ ക്ഷേത്രത്തിന് 50 ലക്ഷം വില വരുന്ന സ്ഥലം വിട്ടുനല്‍കി മുസ്ലീം മതവിശ്വാസി

ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഭൂമി വിട്ടുനല്‍കി മുസ്ലീം മതവിശ്വാസി

Last Updated :20 January 2024, 8:34 am IST

ബംഗളൂരു: ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഭൂമി വിട്ടുനല്‍കി മുസ്ലീം മതവിശ്വാസി. 50 ലക്ഷം രൂപ വില വരുന്ന സ്ഥലമാണ് ക്ഷേത്രത്തിനായി വിട്ടുനല്‍കിയത്.

കര്‍ണാടകയിലെ ഹൊസാകോട്ടെ താലൂക്കിലാണ് സംഭവം. എച്ച്എംജി ബാഷ എന്ന മുസ്ലീം മതവിശ്വാസിയാണ് ഹനുമാന്‍ ക്ഷേത്രത്തിനായി ഭൂമി വിട്ടുനല്‍കിയത്. ബംഗളൂരു- ചെന്നൈ ദേശീയ പാതയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.

Story image

ക്ഷേത്രം ചെറുതായതിനാല്‍ വഴിപാടിനായി ഇവിടെ എത്തുന്ന ഭക്തര്‍ ബുദ്ധിമുട്ടുന്നത് പതിവായി കാണുന്ന കാഴ്ചയാണ്. അതിനാല്‍ ഭൂമിയുടെ ഒരു ഭാഗം ക്ഷേത്രത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എച്ച്എംജി ബാഷ പറഞ്ഞു.  കുടുംബത്തിലെ മറ്റംഗങ്ങളും ഇതിനെ അനുകൂലിച്ചു. സമൂഹത്തിന് ഇത് ഗുണം ചെയ്യുമെന്ന് കണ്ടാണ് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Story image

ക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ബാഷയുടെ നല്ല മനസ്സിന് നന്ദിയും സന്തോഷവുമുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now