News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

നാഗ്പുര്: കാമുകനെ കൊല്ലാന് വാടകക്കൊലയാളിയെ ഏര്പ്പെടുത്തിയ യുവതി അറസ്റ്റില്. ഇരുപതുകാരിയായ മഹാരാഷ്ട്ര മഹാപുര് സ്വദേശിനിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാടകക്കൊലയാളിയും കൊലപാതകം ആസൂത്രണം ചെയ്യാന് കൂട്ടുനിന്നതിന് യുവതിയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 25നാണ് കാമുകന് ചന്ദു മഹാപുര് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അകന്ന ബന്ധുവുമായ ഭരത് ഗുജ്ജാര് എന്നയാളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടപ്പാക്കിയത്. കാമുകനെ കൊലപ്പെടുത്തുന്നതിനായി ഒന്നര ലക്ഷം രൂപയും ലൈംഗിക ബന്ധവുമായിരുന്നു വാഗ്ദാനം.
പൊലീസ് പറയുന്നത് ഇങ്ങനെ; ചന്ദു നേരത്തെ വിവാഹിതനായിരുന്നു. അതേസമയം ഇരുപതുകാരിയുമായി അടുപ്പത്തിലായിരുന്നു. യുവതി മറ്റൊരു വിവാഹം കഴിക്കുന്നതിന് കാമുകന് എതിര്ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതോടെ യുവതി കാമുകന്റെ സുഹൃത്തും ബന്ധുവും കൂടിയായ വാടകക്കൊലയാളിയായ ഗുജ്ജാറിനെ സമീപിച്ചത്. ഒന്നരലക്ഷം രൂപയും കൃത്യം നടത്തിക്കഴിഞ്ഞാല് സെക്സും എന്നായിരുന്നു കരാര്.
കൊല്ലപ്പെട്ട ചന്ദുവും ഗുജ്ജാറും തമ്മില് പണത്തിന്റെ പേരില് നേരത്തെ തന്നെ ചില പ്രശ്നങ്ങള് ഉണ്ടായിരുന്നു. കൃത്യം നടന്ന ദിവസം ചന്ദുവിനെ കാണാനെത്തിയ ഗുജ്ജാര്, മദ്യപിക്കാനെന്ന പേരില് ഇയാളെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം.
തുടര്ന്ന് 200 അടിയോളം ദൂരം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയി സലായിമേന്ദയ്ക്ക് സമീപത്തുള്ള ഒരു പ്രദേശത്ത് ഉപേക്ഷിച്ചു. സംഭവദിവസം ഇരുവരും ബൈക്കില് ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസിന് ലഭിച്ചിരുന്നു.ലോക്കല് െ്രെകംബ്രാഞ്ച് പൊലീസാണ് ഗുജ്ജാറിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ഗൂഢാലോചന കുറ്റത്തിന് യുവതിയെയും അവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


