
News Now
ന്യൂഡല്ഹി: ചരിത്ര പ്രസിദ്ധമായ രാജ്പഥിന്റെ പേര് കര്ത്തവ്യ പഥ് എന്നാക്കാനുള്ള നിര്ദേശം ന്യൂഡല്ഹി മുനിസിപ്പല് കോര്പ്പറേഷന് അംഗീകരിച്ചു. ഇന്നു ചേര്ന്ന പ്രത്യേ കൗണ്സില് യോഗത്തിലാണ്, കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്ദേശം അംഗീകരിച്ചത്.
നിര്ദേശം അംഗീകരിച്ചതായി എംപിയും എന്ഡിഎംസി അംഗവുമായ മീനാക്ഷി ലെഖി അറിയിച്ചു. നഗരവികസന മന്ത്രാലയമാണ് നിര്ദേശം മുന്നോട്ടുവച്ചതെന്ന് എന്ഡിഎംസി വൈസ് ചെയര്മാന് സതീഷ് ഉപാധ്യായ പറഞ്ഞു. ഇന്ത്യാ ഗേറ്റിലെ നേതാജി പ്രതിമ മുതല് രാഷ്ട്രപതി ഭവന് വരെയുള്ള ഭാഗം കര്ത്തവ്യ പഥ് എന്നായിരിക്കും അറിയപ്പെടുകയെന്ന് ഉപാധ്യായ അറിയിച്ചു.
#WATCH | Delhi: Visuals from the redeveloped Kartavya Path that will soon be opened for public use pic.twitter.com/YUoNXFToRL
â ANI (@ANI) September 7, 2022
സെന്ട്രല് വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഭാഗം ഉടന് തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്ട്ടുകള്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




