സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ, അടുത്ത മാസം 12 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വാക്‌സിന്‍ സ്വീകരിക്കുന്നു, ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ, അടുത്ത മാസം 12 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 6.09 കോടി വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കും. അവശേഷിക്കുന്ന 5.86 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ നേരിട്ട്  സംഭരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. കോവിഡ് അതിതീവ്ര വ്യാപനം നേരിടുന്നതിന് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങള്‍ക്കിടെ വാക്‌സിനേഷന്‍ വേഗത്തിലാക്കിയാല്‍ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. അതിനാല്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍്ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. കൂടുതല്‍ വാക്്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. വിദേശരാജ്യങ്ങളില്‍ വിജയകരമായി നടത്തിവരുന്ന വാക്‌സിനേഷനില്‍ പങ്കാളികളായ വിവിധ കമ്പനികളുടെ വാക്‌സിനുകള്‍ തദ്ദേശീയ പരീക്ഷണത്തിന് വിധേയമാകാതെ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ രാജ്യത്ത് പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിനായി വാക്‌സിനുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates