'കെണിയില്‍ വീഴ്ത്തി, പണം നല്കി'; 13കാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു; നാട്ടുകാര്‍ കൈയോടെ പിടികൂടി
13കാരിയെ അയല്‍വാസിയായ 40കാരന് ബലാത്സംഗം ചെയ്തതായി പരാതി

ഹൈദരബാദ്: 13കാരിയെ അയല്‍വാസിയായ 40കാരന് ബലാത്സംഗം ചെയ്തതായി പരാതി. ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം.
കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ വിവിധ അവസരങ്ങളില്‍ ബലാത്സംഗത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നാല്പ്പതുകാരനെ മറ്റ് അയല്‍ക്കാര്‍ കൈയോടെ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
13കാരിയെ കെണിയില്‍പ്പെടുത്തിയ ശേഷം വീട്ടില്‍ വച്ച് ആദ്യം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മറ്റുള്ളവരോട് ഇക്കാര്യം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതുകൂടാതെ കുറച്ച് പണവും ഇയാള്‍ പെണ്‍കുട്ടിക്ക് നല്കി. അതിന് ശേഷം ഇയാല്‍ വിവിധ സമയങ്ങളില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസവും പെണ്‍കുട്ടി 40കാരനൊപ്പമുണ്ടായിരുന്നത് മറ്റ് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ബന്ധുക്കളെയം പൊലീസിനെയും അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്ക്കെതിരെ പൊലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)

പകരക്കാരനില്ലാത്ത ഒരാള്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്




