
തെലങ്കാനയില്‍ മിന്നല്‍ പ്രളയം, നവവധുവും എന്‍ജിനീയറും ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു; സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതികള്‍ ഒഴുകിപ്പോയി- വീഡിയോ
തെലങ്കാനയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട മിന്നല്‍ പ്രളയത്തില്‍ നവവധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട മിന്നല്‍ പ്രളയത്തില്‍ നവവധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.വിവാഹ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വധുവും വരനും ഉള്‍പ്പെടെ ആറുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു. വധു ഉള്‍പ്പെടെ മൂന്ന് പേര് ഒഴുകിപ്പോയി. ഇതില്‍ ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വധുവിന്റെ ബന്ധുവായ കുട്ടിയെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്ത് കനത്തമഴ വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചിരിക്കുകയാണ്. വാറങ്കലില്‍ അഴുക്കുചാലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ മൃതദേഹം കണ്ടെത്തി. ലാപ് ടോപും കണ്ടെടുത്തു. ശങ്കര്‍പ്പള്ളിയില്‍ 70വയസുകാരന് സഞ്ചരിച്ചിരുന്ന കാര്‍ ഒഴുകിപ്പോയി. ആദിലാബാദില്‍ 30 വയസുകാരനായ തൊഴിലാളിയും ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.
സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവതികളും അപകടത്തില്‍പ്പെട്ടു. ഇവര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. രംഗ റെഡ്ഡി, സിദ്ധിപ്പെട്ട് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാണ്.
RTC bus of Sircilla depot which has struck in Ghambhiraopet Vagu due to heavy rains washed away on Tuesday. pic.twitter.com/so9QA8aBMk
â TNIE Telangana (@XpressHyderabad) August 31, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
