ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹവിരുന്ന്, അതിഥികള്‍ എത്തും മുന്‍പെ പൊലീസ് പന്തലില്‍; വധുവരന്മാര്‍ക്കെതിരെ കേസ്

കോവിഡ് അതിതീവ്രവ്യാപനം തുടരുന്നതിനിടെ, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കല്യാണ പാര്‍ട്ടി നടത്തിയ വധുവരന്മാര്‍ക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

ഹൈദരാബാദ്:  കോവിഡ് അതിതീവ്രവ്യാപനം തുടരുന്നതിനിടെ, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കല്യാണ പാര്‍ട്ടി നടത്തിയ വധുവരന്മാര്‍ക്കെതിരെ കേസ്. അനുമതിയില്ലാതെ പാര്‍ട്ടി നടത്തിയതിനാണ് വധുവരന്മാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്.

തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വൈകീട്ട് പാര്‍ട്ടി സംഘടിപ്പിച്ചതിനാണ് കേസ്. നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ച് കല്യാണം നടത്താനാണ് അനുമതി നല്‍കിയത്. എന്നാല്‍ പാര്‍ട്ടി നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല. 

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അതിഥികള്‍ എത്തുന്നതിന് മുന്‍പ് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. ദുരന്തനിവാരണ നിയമം അനുസരിച്ച് പാര്‍ട്ടി നടന്ന ഹാളിന്റെ ഉടമയ്‌ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now