
പതിനൊന്ന് കേക്കുകള്‍ വാളുകൊണ്ട് മുറിച്ച് പിറന്നാളുകാരന്, വിഡിയോ വൈറല്‍; ഒന്‍പത് പേര് അറസ്റ്റില്‍
പൊതുസ്ഥലത്ത് വച്ചായിരുന്നു പിറന്നാളാഘോഷം
അഹമദാബാദ്: പിറന്നാള്‍ ആഘോഷത്തിനിടയില്‍ വാളുകൊണ്ട് കേക്ക് മുറിച്ച യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍. പൊതുസ്ഥലത്ത് വച്ചായിരുന്നു പിറന്നാളാഘോഷം. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
ബാപ്പൂനഗര് എന്ന സ്ഥലത്തുവച്ചാണ് ബര്‍ത്ത്ഡേ പാര്‍ട്ടി നടന്നത്. ദേവ് ബാദ്ഷാ എന്ന യുവാവിന്റേതായിരുന്നു പിറന്നാള്‍.നിരത്തിവച്ച് 11 കേക്കുകളാണ് യുവാവ് വാളുകൊണ്ട് മുറിച്ചത്. ഇതിന്റെ വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു സുഹൃത്തുക്കള്‍. വിഡിയോ വൈറലായതിന് പിന്നാലെ യുവാക്കളെ കണ്ടെത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികളായ യുവാക്കളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പൊലീസ് പറഞ്ഞു. നിയമവിരുദ്ധമായി സംഘടിച്ചതിനും മാരകായുധങ്ങള്‍ കൈയില്‍ വച്ച് സംഘം ചേര്‍ന്നതും അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
