ചൈനയുടേത് കടന്നുകയറ്റമല്ല, യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്ന് രാഹുല്‍ഗാന്ധി 

രാഹുല്‍ഗാന്ധി ജയ്പൂരില്‍ മാധ്യമങ്ങളെ കാണുന്നു/ ട്വിറ്റര്‍
Last Updated :20 January 2024, 9:10 am IST

News Now

ജയ്പൂര്‍: ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ വാക്കുകള് കുറിച്ചുവെച്ചോളൂ എന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. 

കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുതെന്നും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും രാഹുല്‍ പറഞ്ഞു. അടുത്ത തെരഞ്ഞടുപ്പില്‍ ബിജെപിയെ താഴെയിറക്കുമെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ താനല്ല, കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 

ചൈനയുടെ കടന്നുകയറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഇത് കേവലമൊരു കടന്നുകയറ്റമല്ല. ഒരു യുദ്ധത്തിനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. ഇതെല്ലാം മനസിലാക്കിയിട്ടും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മോദി സര്‍്ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വന്‍ വിജയമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഇതിനകം ഏഴ് സംസ്ഥാനങ്ങള്‍ പിന്നിട്ടു. ഇപ്പോള്‍ യാത്ര രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്. ഡിസംബര്‍ 21ന് ഹരിയാനയില്‍ പ്രവേശിക്കും. ജനുവരി 26ന് കശ്മീരില്‍ യാത്ര അവസാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates